
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് തത്സമയം പണമിടപാടുകൾ നടത്താൻ സാധിക്കുന്ന ലോകത്തിലെ ആദ്യത്തെ നെറ്റ്‌വർക്കായി മാറാൻ ഒരുങ്ങി ചാറ്റ് ജിപിടി. ഇതിനായി ഇന്ത്യൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഫിൻടെക് സ്ഥാപനമായ റേസർപേ എന്നിവരുമായി സഹകരിച്ച് ഒരു പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു. ഈ പങ്കാളിത്തത്തിലൂടെ യുപിഐ പേയ്‌മെൻ്റ് ഫീച്ചർ ചാറ്റ് ജിപിടിയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. യുപിഐ വഴി സുരക്ഷിതവും ഉപയോക്തൃ നിയന്ത്രിതവുമായ രീതിയിൽ ഇടപാടുകൾ നടത്താൻ എങ്ങനെ എഐ ഉപയോഗിക്കാമെന്ന് ഓപ്പൺഎഐ പരീക്ഷിക്കുമെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഈ പൈലറ്റ് പ്രോഗ്രാമിൽ ബാങ്കിങ് പങ്കാളികളായി ആക്സിസ് ബാങ്കും എയർടെൽ പേയ്മെന്റ്സ് ബാങ്കും ചേർന്നിട്ടുണ്ട്. റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട് പ്രകാരം, യുപിഐ ഉപയോഗിച്ച് ചാറ്റ് ജിപിടിയിലൂടെ നേരിട്ട് ഷോപ്പിങ് നടത്താൻ കഴിയുന്ന ആദ്യ സേവനങ്ങളിലൊന്നായി ടാറ്റാ ഗ്രൂപ്പിൻ്റെ ഇ‑കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് മാറും. പദ്ധതി ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. എഐ അടിസ്ഥാനത്തിലുള്ള പേയ്മെൻ്റുകൾ വിവിധ മേഖലകളിൽ എങ്ങനെ വികസിപ്പിക്കാമെന്ന് വിലയിരുത്തുകയാണ് ലക്ഷ്യം. ഇത് പ്രാവർത്തികമായാൽ, ഉപഭോക്താക്കൾക്ക് എഐ ഉപയോഗിച്ച് നിർദ്ദേശങ്ങളിലൂടെ തന്നെ പണമിടപാടുകൾ നടത്താൻ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.