19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 17, 2024
September 9, 2024
September 3, 2024
September 1, 2024
August 15, 2024
May 17, 2024
January 24, 2024
November 23, 2023
November 1, 2023
September 29, 2023

ഇവര്‍ക്ക് ഒന്നും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല; ജാതി അധിക്ഷേപ കമന്റ്, മറുപടിയുമായി സംവിധായകൻ

Janayugom Webdesk
February 21, 2023 2:58 pm

നടൻ മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച സംവിധായകൻ അരുൺരാജിനെതിരെ ജാതി അധിക്ഷേപ കമന്റ്. പുലയൻമാർക്ക് ആർക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല എന്നായിരുന്നു കമന്റ്. ഇതിന് പിന്നാലെ അരുൺരാജ് സമൂഹമാധ്യമത്തിലൂടെ മറുപടി പറയുകയായിരുന്നു. കഴിഞ്ഞ ദിവസം ആണ് അരുൺ ‘ബാക്കി പുറകെ’, എന്ന തലക്കെട്ടിൽ ഫോട്ടോ ഷെയർ ചെയ്തത്. ഈ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റ് വന്നത്.

‘ഇവനാണോ അരുൺ രാജ്. മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് ഈ കറുത്തിരിക്കുന്നവൻ ആണോ. പുലയൻമാർക്ക് ആർക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാർ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ പുലയന്റെ മോൻ’, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന്റെ സ്ക്രീൻ ഷോട്ടും അരുണ്‍ രാജ് പങ്കുവച്ചു ഇട്ടാണ് അരുൺരാജ് മറുപടിയുമായി രംഗത്തെത്തിയത്.

അരുൺരാജിന്റെ കുറിപ്പ്:

പ്രിയ സുഹൃത്തുക്കളെ.….
ഏറെ വിഷമത്തോടെ, ഇന്ന് ഞാൻ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക യുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിൻറെ താഴ് വന്ന ഒരു കമൻറ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവർക്ക് ഞാൻ ഇവിടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാൻ വന്നത്ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന് ഞാൻ എൻെറ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല, എൻറെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത് അതിൻറെ പ്രൊഡ്യൂസേഴ്സ് അതിൻറെ, ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എൻറെ സിനിമക്കും ഒരു പ്രശ്നവുമില്ല. പിന്നെ ഇത് എന്തിൻറെ പ്രശ്നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം . കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയിൽ ആക്ഷേപം കേൾക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാൽ ഈ രീതിയിൽ അല്ല പ്രതികരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകർക്കരുത് ഒരു അപേക്ഷ ആണ്.. കൂടെ നിന്നവർക്കെല്ലാം ഒരുപാട് നന്ദി…

Eng­lish Sum­ma­ry: caste abuse com­ment on direc­tor arun­raj s post with mammootty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.