
കേരള സർവ്വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം ഡീൻ ഡോ. സി എൻ വിജയകുമാരിയെ പ്രതി ചേർത്ത് കേസെടുത്ത് പൊലീസ്. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയാൽ നിയമപ്രകാരമാണ് കേസ്.
ഗവേഷക വിദ്യാര്‍ത്ഥിയായ വിപിൻ വിജയന്റെ പരാതിയിലാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. പുലയന്മാർ സംസ്കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു. വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല തുടങ്ങിയ പരാമർശങ്ങളാണ് ഡോ. സി എൻ വിജയകുമാരിയിൽ നിന്നുണ്ടായെന്ന് വിദ്യാർത്ഥി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.