22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 25, 2024
September 16, 2024
August 12, 2024
March 24, 2024
January 1, 2024
October 11, 2023
October 6, 2023
September 22, 2023
September 19, 2023

ദേവസ്വം മന്ത്രിക്കെതിരായ ജാതിവിവേചനം; പുരോഗമന കേരളത്തിന് അപമാനകരമെന്ന് എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
September 19, 2023 9:08 pm

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിൽ വച്ചുണ്ടായ ജാതിവിവേചനം പുരോഗമന കേരളത്തിന് അപമാനകരമാണെന്ന് എഐവൈഎഫ്. 

അയിത്തത്തിലും തൊട്ടു കൂടായ്മയിലും ഇപ്പോഴും വിശ്വസിക്കുന്ന മനുഷ്യർ ആധുനിക കേരളത്തിൽ ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ നവോത്ഥാന മുന്നേറ്റങ്ങൾ നടന്ന നാടാണ് കേരളം. ആയിരങ്ങൾ ജീവൻ കൊടുത്തു നേടിയെടുത്ത സാമൂഹിക പരിഷ്കരണ, നവോത്ഥാന മൂല്യങ്ങൾ പിന്നോട്ടടിക്കാൻ ആര് ശ്രമിച്ചാലും ചെറുത്തു തോല്പിക്കേണ്ടതുണ്ട്.

സമൂഹത്തിന് മാനക്കേടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതിരോധം തീർക്കാൻ മതേതര, ജനാധിപത്യ സംഘടനകൾ മുന്നോട്ടുവരണം. ജാതി വിവേചനത്തിനെതിരെ ശക്തമായ പോരാട്ടങ്ങളുമായി എഐവൈഎഫ് മുന്നോട്ടുപോകുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.

Eng­lish Sum­ma­ry: Caste Dis­crim­i­na­tion Against Devas­wom Min­is­ter; AIIF says it is a shame for pro­gres­sive Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.