കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം പ്രതിഷേധാര്‍ഹമാണെന്നും ചാതുര്‍വര്‍ണ്യത്തിന്റെ ഉച്ചിഷ്ടം പേറുന്ന തന്ത്രിമാര്‍ക്കെതിരെ നടപടി വേണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അമ്പലങ്ങളുടെ അധികാരം തന്ത്രിമാരുടെ കയ്യിലാണെന്ന ദുഷ്ട ചിന്തയുള്ളവരെ നിലയ്ക്ക് നിര്‍ത്തണം. തന്ത്രിയാണ് എല്ലാം എന്ന അഹങ്കാരം പാടില്ല. തന്ത്രിമാരുടെ ചിന്ത കാലഹരണപ്പെട്ടതാണ്.
നിയമവും ചട്ടവുമുള്ള നാടാണ് കേരളമെന്നും ക്ഷേത്ര നിയന്ത്രണം സര്‍ക്കാര്‍ നിയന്ത്രിത സംവിധാനത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്ത്രിമാര്‍ കഴക നിയമനം അംഗീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. ജാതി വിവേചനം നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ആളുകള്‍ നടപടി സ്വീകരിക്കണം. ജാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ മാറ്റിനിര്‍ത്തുക എന്നത് എവിടെ നടന്നാലും തെറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.