
ജാതിവിവേചനവും ലിംഗപക്ഷപാതവും ആരോപിച്ച് പുതുച്ചേരിയിലെ ബിജെപി , എഐഎന്‍ആര്‍സി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് ഏക വനിതാ അംഗം എസ് ചന്ദിര പ്രിയങ്ക. ഗൂഢാലോചനാ രാഷ്ട്രീയവും,പണക്കൊഴുപ്പുമാണ് മന്ത്രിസഭയില്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.40 വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു 2021ൽ ഒരു വനിതാ മന്ത്രി പുതുച്ചേരിയിൽ ഉണ്ടാകുന്നത്.
നെടുംകാടിൽ നിന്നുള്ള എംഎൽഎയാണ് പ്രിയങ്ക. എഐഎൻആർസി സീറ്റിലാണ് പ്രിയങ്ക നെടുംകാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഗതാഗതം, ഭവനം, തൊഴിൽ വകുപ്പുകളായിരുന്നു പ്രിയങ്ക കൈകാര്യം ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ പ്രിയങ്കയുടെ രാജിക്കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്കും ലഭിച്ചിരുന്നു.മണ്ഡലത്തിലെ ജനകീയത കൊണ്ട് താൻ വിജയിച്ചെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയെ മറികടക്കാനും പണക്കൊഴുപ്പിന്റെ അധികാരത്തോട് പൊരുതാനും തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായി പ്രിയങ്ക കത്തിൽ പറയുന്നു.
നിയമസഭാ സാമാജികയായി മണ്ഡലത്തിലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും പ്രിയങ്ക അറിയിച്ചു. മന്ത്രിസഭയിലെ തന്റെ ഒഴിവിലേക്ക് വണ്ണിയാർ, ദളിത്, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള എംഎൽഎമാരിലൊരാളെ നിയോഗിക്കണമെന്നും കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.
English Summary: Caste discrimination: S Chandira Priyanka, the only woman member of the BJP cabinet in Puthucherry, resigned
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.