Sunday
20 Oct 2019

Editor’s Pick

സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് :യുപി എറ്റവും പിന്നിൽ

ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ സ്കൂള്‍ വിദ്യാഭ്യാസ നിലവാര ഇന്‍ഡെക്സിലാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. വിദ്യാഭ്യാസ നിലവാരത്തില്‍ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കര്‍ണാടകയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഉത്തര്‍പ്രദേശ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്....

സിബിഐ ജോയിന്റ് ഡയറക്ടര്‍ 14 പേരെ വധിച്ച വ്യാജഏറ്റുമുട്ടലില്‍ പങ്കാളിയെന്ന്

ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയില്‍ വീണ്ടും ഉന്നത ഉദ്യോഗസ്ഥപ്പോര്. ഝാര്‍ഖണ്ഡില്‍ വ്യാജ ഏറ്റമുട്ടല്‍ നടത്തി 14 നിരപരാധികളെ വധിച്ച കേസില്‍ സിബിഐയിലെ ജോയിന്റ് ഡയറക്ടര്‍ക്ക് പങ്കുണ്ടെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത്...

ഹൗഡി മോഡിയുടെ സ്‌പോണ്‍സറുമായി ഇന്ത്യ 17,700 കോടിയുടെ കരാര്‍ ഒപ്പിട്ടു

ന്യൂയോര്‍ക്ക്: ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത ഹൗഡി മോഡി പരിപാടി സ്‌പോണ്‍സര്‍ ചെയ്ത സ്ഥാപനവുമായി ഇന്ത്യ വന്‍ ഇന്ധന ഇറക്കുമതിക്ക് കരാര്‍ ഉറപ്പിച്ചു. ഒരു യുഎസ് കമ്പനിയുമായി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുന്ന ഏറ്റവും വലിയ കരാറാണിത്. സെപ്റ്റംബര്‍ 22 ന് ഹൂസ്റ്റണില്‍...

ന്യൂയോര്‍ക്കിലും മോഡിക്കെതിരെ വന്‍ പ്രതിഷേധം

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ന്യൂയോര്‍ക്കിലും ശക്തമായ പ്രതിഷേധം. പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അഭിസംബോധന ചെയ്യുന്ന വേളയിലായിരുന്നു വിവിധ സംഘടനകള്‍ പ്രതിഷേധവുമായി  രംഗത്തെത്തിയത്. പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോലിഷന്‍ ഓഫ് ഫാസിസം ഇന്‍ ഇന്ത്യ (സിഎഎഫ്‌ഐ) നേരത്തേ തന്നെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്....

ന്യൂയോര്‍ക്കിലും മോഡിക്കെതിരെ പ്രതിഷേധം

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ന്യൂയോര്‍ക്കിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അഭിസംബോധന ചെയ്യുന്ന വേളയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കോലിഷന്‍ ഓഫ് ഫാസിസം ഇന്‍ ഇന്ത്യ (സിഎഎഫ്‌ഐ) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാത്രിയാണ് മോഡി...

രാഷ്ട്രീയ അടിമത്വത്തില്‍ നിന്നും പാലായ്ക്ക് മോചനം: മാണി സി കാപ്പന്‍

പാലാ: 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നും പാലായ്ക്ക് മോചനം ലഭിച്ചിരിക്കുകയാണെന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി. കാപ്പന്‍. ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പിന്തുണച്ച എല്ലാ വിഭാഗം ജനങ്ങളോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുകയാണ്. ബിഡിജെഎസിന്റെയും...

മലയാളികള്‍ക്ക് കമ്യൂണിസ്റ്റ് മുഖം: ജോണ്‍ എബ്രഹാം

മുംബൈ: കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യത്തെ പുകഴ്ത്തി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. കേരളത്തിന് എപ്പോഴും ഇടതുപക്ഷ മുഖമാണെന്ന് മലയാളികൂടിയായ സൂപ്പര്‍താരം അഭിപ്രായപ്പെട്ടു. ഒരു പുസ്തകപ്രകാശന ചടങ്ങില്‍ മോഡി പ്രഭാവം കേരളത്തില്‍ സ്വാധീനമുണ്ടാക്കത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളം എന്തുകൊണ്ട്...

സൂറത്തിലെ വജ്രമേഖല തകര്‍ന്നു; അടച്ചുപൂട്ടലും ആത്മഹത്യയും പതിവ്

ന്യൂഡല്‍ഹി: നോട്ടുനിരോധനവും ചരക്കു സേവന നികുതിയും തകര്‍ത്ത ഗുജറാത്തിലെ വജ്രവ്യാപാര മേഖലയില്‍ അടച്ചുപൂട്ടലും ആത്മഹത്യയും പതിവായി. വജ്രം മിനുക്കുന്നതിനുള്ള നൂറുകണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സൂറത്തില്‍ മാത്രം തൊഴില്‍രഹിതരായ അഞ്ചുപേര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആത്മഹത്യ  ചെയ്തു. 2018 സെപ്റ്റംബര്‍, ഒക്ടോബര്‍...

പ്രതിസന്ധി തുറന്നു പറഞ്ഞ സാമ്പത്തിക ഉപദേഷ്ടാക്കളെ മോഡി ഒഴിവാക്കി

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് തുറന്നു പറഞ്ഞ ഉപദേഷ്ടാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒഴിവാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും കരകയറുക പ്രയാസകരമാണെന്നും അഭിപ്രായം തുറന്നു പറഞ്ഞ രതിന്‍ റോയി, ഘടനാപരമായ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് പറഞ്ഞ ഷമിക രവി എന്നിവരെയാണ് മുഴുവന്‍...

മോഡിയടക്കം വധിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കി; അതീവ ജാഗ്രത

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ  അടക്കം വധിക്കേണ്ടവരുടെ പട്ടിക ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തയ്യാറാക്കിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബ്യൂറോ ഓഫ് ഏവിയേഷന് ലഭിച്ച കത്തിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളതെന്നാണ് റിപ്പോര്‍ട്ട്. മോഡിക്ക് പുറമേ ആഭ്യന്തര...