Monday
22 Apr 2019

Latest News

ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണം; നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. രഞ്ജന്‍ ഗൊഗോയിയെ കുടുക്കുന്നതിനായി ചിലര്‍ തന്നെ സമീപിച്ചെന്ന് ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ പീഡനക്കേസില്‍ ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ് അവകാശപ്പെട്ടു. സുപ്രീം കോടതി ചീഫ്...

ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ ചൈനയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ട് പടക്കപ്പലുകള്‍ ചൈനയിലെത്തി. ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലുകളായ ഐ.എന്‍.എസ് കൊല്‍ക്കത്ത, ഐ.എന്‍.എസ് ശക്തി എന്നിവ ചൈനയുടെ കിഴക്കന്‍ തുറമുഖമായ ഖിന്‍ദാവോയിലെത്തിയത്. ഏപ്രില്‍ 22 മുതല്‍ 25 വരെയാണ്...

ശ്രീലങ്കയില്‍ സ്ഫോടന പരമ്പര നടത്തിയവർ ഇന്ത്യയിലേക്ക്

ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്ബരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കൂടാതെ കേരളാ തീരത്തും  ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നില്‍ തൗഹീദ് ജമാഅത്താണെന്ന് (എന്‍.ടി.ജെ) സൂചനയുണ്ടായിരുന്നു. ഈ സംഘടന...

ബിജെപിയ്ക്ക് ഇതൊന്നും ബാധകമല്ലായിരിക്കും: പ്രചരണം നടത്തി, ഒടുവില്‍ തടിതപ്പി പ്രവര്‍ത്തകര്‍

കൊച്ചി: തിരഞ്ഞെടുപ്പിന്റെ തലേദിവസം പരസ്യപ്രചരണം നടത്തരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന ചട്ടം നിലനില്‍ക്കേ ബിജെപിക്കായി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച് ഉദയംപേരൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയും, ശ്രീ അയ്യംകാളി സാംസ്‌കാരിക സമിതിയും. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുകൂട്ടരും ബിജെപിക്കായി പരസ്യ...

കല്ലടക്കെതിരെ ജനങ്ങളുടെ വല്ലാത്ത യുദ്ധം

കേരളത്തിനുപുറത്തേക്ക് രാത്രിസഞ്ചാരം നടത്തുന്ന കല്ലടബസുകള്‍ പ്രതിസന്ധിയിലേക്ക്. സഹനത്തിന്റെ നെല്ലിപ്പടിയില്‍ ജനം തിരിച്ചടിക്കുന്ന കാഴ്ചയാണ് കല്ലടയുടെ സൈറ്റുകളില്‍കാണുന്നത്. യാത്രകള്‍ക്ക് കല്ലട ബുക്ക് ചെയ്തവര്‍ അത് ക്യാന്‍സല്‍ചെയ്യുന്നതും റേറ്റിംങ് കുത്തനെ ഇടിയുന്നതും ആണ് പുതിയവാര്‍ത്ത. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്നും ബാംഗ്ളൂരിന് തിരിച്ച ബസ് ബ്രേക്ക് ഡൗണായതിനെതുടര്‍ന്ന്...

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, സ്ഫോടനത്തിനുപിന്നില്‍ ആരെന്ന സൂചനലഭിച്ചു

ശ്രീലങ്കയില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് മൈത്രീപാല സിരിസേന അറിയിച്ചു.സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെന്ന് റോയ്‌ട്ടേഴ്‌സ് അറിയിച്ചു. സ്‌ഫോടനത്തിനുപിന്നില്‍ നാഷണല്‍ തൗഫീത്ത് ജമാഅത് എന്ന സംഘടന ആണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നാട്ടുകാരായിരുന്നു ചാവേറുകള്‍. അതേസമയം ഇന്ത്യയുടെമുന്നറിയിപ്പ് ശ്രീലങ്ക അവഗണിച്ചു. തുടര്‍സ്‌ഫോടനങ്ങളില്‍...

സുരേഷ് കല്ലട ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കും

കൊച്ചി: സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബസിന്റെ പെര്‍മിറ്റ് അടക്കം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടു ബസ് ജീവനക്കാരെയും മാനേജരെയും കസ്റ്റഡിയില്‍...

കല്ലടആറ്റില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്നുപേര്‍ മുങ്ങി മരിച്ചു

കല്ലടആറ്റില്‍ അടൂര്‍ മണ്ണടി തെങ്ങാംപുഴകടവിലാണ് ദുരന്തം. മണ്ണടി കണ്ണംതുണ്ടില്‍ നാസറിന്‍റെ മക്കളായ നിസാം(17)നിയാസ്(10)ബന്ധു അജ്മല്‍(10)എന്നിവരാണ് മരിച്ചത്.

ഒളിക്യാമറ വിവാദം: എം കെ രാഘവനെതിരെ കേസെടുത്തു

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് രാഘവനെതിരെ കേസ് എടുത്തത്.  എം കെ രാഘവന്റെ പരാതിയിലും പരാതിയില്‍ അന്വേഷണം നടന്നു. എന്നാല്‍ ഗൂഢാലോചന കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്....

‘കല്ലട’ അല്ല ഇത് ‘കൊല്ലട’ ; സുരേഷ് കല്ലട ബസ്സിനെതിരെ വ്യാപക പരാതികൾ

സുരേഷ് കല്ലട ബസ്സിനെതിരെ വ്യാപകമായി  പരാതികൾ ഉയരുന്നു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തെ തുടർന്നാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. ദൂര യാത്രകൾക്ക് പലരും കല്ലട ബസ്സിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ കഴിഞ്ഞ...