Tuesday
18 Jun 2019

Thrissur

ചാലക്കുടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം

ചാലക്കുടി: നാടിനെ നടുക്കി ചാലക്കുടിക്കടുത്ത് പോട്ടയില്‍ പട്ടാപ്പകല്‍ ഗുണ്ടകളുടെ വിളയാട്ടം. അലവി സെന്ററിനടുത്ത് പുലരി നഗര്‍ കോമ്പാറക്കാരന്‍ ഔസേഫിന്റെ വീടിന് നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അഞ്ചോളം പേരടങ്ങുന്ന മുഖം മൂടി ധരിച്ച ഗുണ്ടാ സംഘം വീട് ആക്രമിച്ചത്. ജി...

11കാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വാ​ടാ​ന​പ്പ​ള്ളി: 11കാരിയെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ജ​ല​ശേ​രി സ​ന്തോ​ഷി​ന്‍റെ മ​ക​ള്‍ ല​തി​ക (11) ആ​ണു മ​രി​ച്ച​ത്. ഇ​ട​ശേ​രി​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടി​ന​ടു​ത്തു​ള്ള കു​ളി​മു​റി​യു​ടെ വാ​തി​ലി​ലാ​ണു തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്. ഇന്ന് ഉ​ച്ച​യോ​ടെ​യാ​ണു സം​ഭ​വം. കുട്ടിയുടെ അച്ഛനമ്മമാര്‍ ക​ല്‍​പ്പ​ണി​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടും...

ഗുരുവായൂരില്‍ 350 കിലോ വഴിപാട് സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കുന്നു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 350 കിലോ സ്വര്‍ണം ശുദ്ധീകരിച്ച് എസ് ബി ഐക്ക് കൈമാറുന്നു. സ്വര്‍ണ്ണം മുബൈയില്‍ എത്തിച്ച് ശുദ്ധീകരിച്ച ശേഷമായിരിക്കും എസ്ബിഐക്ക് കൈമാറുക. ഇതിനായുള്ള സ്വര്‍ണം അളന്നു തിട്ടപ്പെടുത്തി സീല്‍ ചെയ്തു. ശുദ്ധീകരിച്ച സ്വര്‍ണം എസ്ബിഐയില്‍ ഡിപ്പോസിറ്റാക്കി മാറ്റും....

കേരളവികസനം പഠിക്കാന്‍ യുപി എം എല്‍ എ മാര്‍

തൃശൂര്‍: കേരളത്തിന്റെ വികസനകാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള നിയമസഭാംഗങ്ങളുടെ സംഘം കിലയിലെത്തി. സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിനായുളള നിയമസഭാസമതി ചെയര്‍പേഴ്‌സണ്‍ ഡോ. സംഗീത ബല്‍വന്തിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ 18 എം എല്‍ എമാരുണ്ട്. കേരളത്തിലെ ജനകീയാസൂത്രണം, ബാലസൗഹൃദ തദ്ദേശഭരണം, കുട്ടികളുടേയും സ്ത്രീകളുടേയും വികസനത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേ...

കെ ദാമോദരന്‍ അവാര്‍ഡ് ഡോ. കെ ശ്രീകുമാറിന്

ഗുരുവായൂര്‍ : കമ്മ്യൂണിസ്റ്റ് ചിന്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ ദാമോദരന്റെ പേരില്‍  കെ ദാമോദരന്‍ പഠന ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ബാലസാഹിത്യകാരന്‍ ഡോ. കെ. ശ്രീകുമാര്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ബാലകഥാസാഗരം എന്ന ഗ്രന്ഥമാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍വതി പവനന്‍,...

ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു

തൃശൂര്‍: ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ 26 നു ചര്‍ച്ചയ്ക്കു വിളിക്കുകയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുപരിഹരിക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തതിനാലാണ് പണിമുടക്ക് മാറ്റിവച്ചതെന്നു കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.കെ....

അന്നമനടയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട 

ചാലക്കുടി: അന്തരിച്ച പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ക്ക് സാംസ്‌കാരിക കേരളം പ്രണാമം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യാഞ്ജലി. കൊടകര കാവില്‍നട ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജില്ലാ കളക്ടര്‍ ടി വി...

പ്രാര്‍ത്ഥന വിഫലം: വിനോദ് യാത്രയായി 

തൃശൂര്‍: അരുണാചലില്‍ വിമാനം തകര്‍ന്ന് 13 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതോടെ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ ഗ്രാമത്തിന്റെ പ്രാര്‍ത്ഥന വിഫലമായി. വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ നടുവിലാര്‍ മഠത്തില്‍ പരേതനായ ഹരിഹരന്റെ മകന്‍ വിനോദ് (32) ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. ജൂണ്‍...

ഇടതുപക്ഷ, മതനിരപേക്ഷ ശക്തികള്‍ക്കുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രം

തൃശൂര്‍: ആശയ സംവാദവും വര്‍ഗസമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവു എന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ, മതനിരപേക്ഷ ശക്തികള്‍ക്കുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നും...

വിടവാങ്ങിയത് പുരുഷാരങ്ങളെ ത്രസിപ്പിച്ച മേളപ്രമാണി 

സുരേന്ദ്രന്‍ കുത്തനൂര്‍ തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള മഠത്തില്‍ വരവ് എന്ന സിംഫണിയുടെ വിസ്മയപ്പെരുക്കത്തിലെ അന്നമനട ചന്തം ഇനിയോര്‍മ്മ. പഞ്ചവാദ്യത്തില്‍ പ്രമാണിയായി ആരാധകരെ ത്രസിപ്പിച്ച തിമില വിസ്മയമായിരുന്ന അന്നമനട പരമേശ്വര മാരാര്‍ വിടപറയുമ്പോള്‍ അത് മേളപ്രേമികള്‍ക്ക് തീരാ നഷ്ടമാണ്....