റാണിപുരം മലമുകളിലേക്കുള്ള നടപ്പാതയില്‍ കാട്ടാനക്കൂട്ടമിറങ്ങിയതോടെ വിനോദസഞ്ചാരികളുടെ ട്രക്കിംഗ് നിര്‍ത്തിവെച്ചു. വനസംരക്ഷണ സമിതി വാച്ചര്‍മാര്‍ എല്ലാ ദിവസവും രാവിലെ പരിശോധന നടത്തി ആനയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് സഞ്ചാരികളെ കടത്തിവിടാറുള്ള. ഇന്നലെ രാവിലെ 8.30ഓടെ നടത്തിയ പരിശോധനയിലാണ് മാനിപ്പുറത്ത് കൊമ്പനാനയെ കണ്ടത്. ഇതേത്തുടര്‍ന്ന് സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് ട്രക്കിംഗ് താത്കാലികമായി നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് വനസംരക്ഷണ സമിതി സെക്രട്ടറി ഡി.വിമല്‍രാജന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തിയപ്പോള്‍ നാല് ആനകള്‍ അടങ്ങിയ സംഘത്തെ കണ്ടെത്തി. ഇന്നു രാവിലെ പരിശോധിച്ച് ആനയില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.