3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
March 30, 2025
March 28, 2025
March 28, 2025
March 27, 2025

എറണാകുളത്ത് കന്നുകാലികള്‍ റോഡില്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Janayugom Webdesk
കൊച്ചി
December 7, 2022 12:31 pm

എറണാകുളം അമ്പലമുകളിൽ പശുക്കൾ റോഡിൽ കൂട്ടമായി ചത്ത നിലയിൽ. കുഴിക്കാട് ജംക്‌ഷനു സമീപം ഇന്നു പുലർച്ചെയാണ് അഞ്ചോളം കന്നുകാലികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെ ഫാക്ട് വനത്തിൽ നിന്നിറങ്ങിയ കന്നുകാലികള്‍ റോഡു മുറിച്ചു കടക്കുമ്പോൾ ഇതുവഴി പോയ വാഹനം ഇടിച്ചതാകാമെന്നാണ് വിവരം. പശുക്കളും കിടാവുകളും കൂട്ടത്തിലുണ്ട്. 

അതേസമയം റോഡരികില്‍ നിരനിരയായി പശുക്കള്‍ ചത്തുകിടക്കുന്ന കാഴ്ച വളരെ ദാരുണമാണ്. ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള 52 ഏക്കർ കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തുള്ള കന്നുകാലികളാണ് അപകടത്തിൽപെട്ടത്. ഈ പ്രദേശത്ത് റോഡപകടത്തില്‍ കന്നുകാലികള്‍ പെടുന്നത് പതിവാണ്. എന്നാല്‍ ഇത്രയുമധികം ഒരുമിച്ച അപകടത്തില്‍പ്പെടുന്നത് ഇത് ആദ്യമാണ്. 

Eng­lish Summary:Cattle in Ernaku­lam lying dead on the road
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.