
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് വേണ്ടി സിബിസിഐ (കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസ് ഓഫ് ഇന്ത്യ) ഇടപെടുന്നില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോർജ് കുര്യന്റെ വിമർശനത്തിനെതിരെ ഭാരവാഹികൾ. ജോർജ് കുര്യന്റെ വിമർശനം തള്ളിയ സിബിസിഐ കന്യാസ്ത്രീകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രതികരിച്ചു. ജോര്‍ജ് കുര്യൻ ജാഗ്രതയോടെ പ്രതികരിക്കണമായിരുന്നുവെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്ര സിസ്റ്റർ ആശാ പോൾ മാധ്യമങ്ങളോട് പറഞ്ഞു.
സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത് അതിരൂപതയാണ്. കോടതിയിൽ വലിയ പ്രതീക്ഷ ഉണ്ടെന്നും കന്യാസ്ത്രീകൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്നും അവർ പറഞ്ഞു. സിബിസിഐയുടെ നിയമ, വനിതാ, ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.