മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എഎപി എംല്‍എ ദുര്‍ഗേഷ് പഥക് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി. പ്രത്യേക കോടതി ജഡ്ജി കവേരി ബവേജയാണ് സിബിഐ സമര്‍പ്പിച്ച അപേക്ഷ അനുസരിച്ച് അനുമതി നല്‍കിയത്.
സിബിഐ ഈമാസം 12നാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതിനിടെ കേസില്‍ ജാമ്യം തേടി കെജ്‌രിവാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഈമാസം 27 പരിഗണിക്കും. അതേസമയം സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് ചോദ്യം ചെയ്തും കേസില്‍ ജാമ്യം തേടിയുമുള്ള കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി സെപ്റ്റബര്‍ അഞ്ചിലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന് സിബിഐ അഭിഭാഷകന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആവശ്യപ്പെട്ടതോടെയാണ് കേസ് നീട്ടിയത്. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.