സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ് എംപിയ്ക്ക് സിബിഐ ക്ലീന്‍ ചിറ്റ്. പദ്ധതിയ്ക്ക് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസിലാണ് ക്ലീന്‍ ചിറ്റ്. ആരോപണം ശരിവയ്ക്കുന്ന ശാസ്ത്രീയ‑സാഹചര്യ തെളിവുകളോ സാക്ഷി മൊഴികളോ ഒന്നുമില്ലെന്നും പരാതിയില്‍ കഴമ്പില്ലെന്നും കേന്ദ്ര ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. 2021ഓഗസ്റ്റിലാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിബിഐ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
English Summary: CBI clean chit to Adoor Prakash in solar molestation case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.