പശ്ചിമ ബംഗാളിലെ പ്രൈമറി അധ്യാപക നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ സിബിഐ ചോദ്യം ചെയ്തു.
മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേകിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നൽകിയത്. രാവിലെ 10.58ന് അഭിഷേക് സിബിഐയുടെ കൊൽക്കത്തയിലെ ഓഫിസിൽ ഹാജരായി.
2019ൽ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ ഒഴിവാക്കുകയും പണം വാങ്ങി മറ്റ് ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകിയെന്നുമാണ് കേസ്. മുൻ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ നിരവധി ഉദ്യോഗസ്ഥര്‍ കേസിൽ അറസ്റ്റിലായിരുന്നു.
english summary; CBI questioned Abhishek Banerjee
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.