1,245 കോടിരൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റൈൽസ് ഭീമനായ എസ് കുമാർസ് നേഷൻവൈഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 13 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. ഐഡിബിഐ ബാങ്കിന്റെ കൊളാബ ശാഖയുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഐഡിബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നുള്ള വായ്പ മറ്റ് ചാനലുകളിലേക്കു വഴിതിരിച്ചുവിട്ടുവെന്നാണു കേസ്. ഇതുവഴി ബാങ്കുകൾക്ക് 12,45.15 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി.
മഹാരാഷ്ട്രയിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമുൾപ്പെടെ നടത്തിയ പരിശോധനയില്‍ ഇടപാടുമായി ബന്ധപ്പെട്ട ഒട്ടേറെ തെളിവുകൾ കണ്ടെത്തിയതായി സിബിഐ വക്താവ് ആർ സി ജോഷി അറിയിച്ചു.
ഐഡിബിഐ ബാങ്കിന്റെ പരാതി അനുസരിച്ച് എസ് കുമാര്സിന്റെ എംഡി നിതിന്‍ കസില് വാള്, ഡയറക്ടര്‍മാരായ വിജയ് ഗോവര്ധന് ദാസ് കാലാന്ത്രി, അനില്‍ കുമാര്‍ ചന്ന, രജീന്ദര്‍ ക്രിഷന്‍ ഗാര്‍ഗ്, ജഗ്ദീഷ് സഞ്ജീവ റെഡ്ഡി എന്നിവര്‍ക്കെതിരെ കേസെടുത്തു.
English summary; CBI raid at S Kumar’s office
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.