19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 28, 2024
October 25, 2024

ജമ്മു കശ്മീരിലെ 37 ഇടങ്ങളിൽ സിബിഐ റെയ്ഡ്

Janayugom Webdesk
ശ്രീനഗര്‍
February 3, 2023 2:58 pm

ജമ്മു കശ്മീരില്‍ 37 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. കഴിഞ്ഞ വർഷം മാർച്ച് ആറിന് നടന്ന ധനകാര്യ വകുപ്പിലെ അക്കൗണ്ട്സ് അസിസ്റ്റന്റുമാരുടെ റിക്രൂട്ട്‌മെന്റ് പരീക്ഷ അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. പോയ വര്‍ഷം ഒക്ടോബറിലും റെയ്ഡ് നടന്നിരുന്നു. 

ജമ്മു കശ്മീർ സർവീസസ് സെലക്ഷൻ ബോർഡ് നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് കഴിഞ്ഞ വർഷം നവംബറിൽ സിബിഐ കേസെടുത്തത്. ജെകെഎസ്എസ്ബി മുൻ അംഗം നീലം ഖജൂരിയ, സെക്ഷൻ ഓഫീസർ അഞ്ജു റെയ്ന, ജെ-കെ പൊലീസ് സബ് ഇൻസ്‌പെക്ടർ കർണൈൽ സിംഗ് എന്നിവരുൾപ്പെടെ 20 പേർക്കെതിരെയാണ് കേസ്.

ജമ്മു കശ്മീർ പൊലീസ് റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെയും ജമ്മു കശ്മീർ പൊലീസിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരെ കഴിഞ്ഞ വർഷം നവംബറിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Summary:CBI raids 37 places in Jam­mu and Kashmir

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.