5 March 2026, Thursday

Related news

February 27, 2026
February 24, 2026
February 19, 2026
February 16, 2026
February 12, 2026
February 11, 2026
February 1, 2026
January 31, 2026
January 29, 2026
January 28, 2026

കൊല്‍ക്കത്തിയില്‍ യുവഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിബിഐ

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2024 4:12 pm

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ബാലാത്സംഗത്തിനിരയായി യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ. ലഭ്യമായ തെളിവുകള്‍ പ്രകാരം കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സ‍ഞ്ജയ് റോയ് ആണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമാണ് വിവരം കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജില്‍ ബലാത്സംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ. ലഭ്യമായ തെളിവുകൾ പ്രകാരം കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമാണു വിവരം.

പ്രതിയിൽനിന്നു ശേഖരിച്ച ഡിഎൻഎ ഡൽഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ അന്തിമ റിപ്പോർട്ട് എത്തിയാൽ അന്വേഷണംഅവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കും. 10 നുണപരിശോധനകളും നൂറിലേറെ മൊഴികളും ഇതുവരെ സിബിഐ റിക്കോർഡ് ചെയ്തിട്ടുണ്ട്.ഇതിൽ ആശുപത്രിയുടെ മുൻ മേധാവി സന്ദീപ് ഘോഷിന്റേതും ഉൾപ്പെടും. ഇദ്ദേഹത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.