14 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 7, 2026
January 6, 2026
January 6, 2026

സിബിഎസ്‌ഇ ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ട് തവണ

പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി 
Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2024 10:31 pm

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താനുള്ള സിബിഎസ്ഇയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പുതിയ പാറ്റേണ്‍ അനുസരിച്ച് ആദ്യ ബോര്‍ഡ് പരീക്ഷ ജനുവരിയിലും രണ്ടാം പരീക്ഷ ഏപ്രിലിലും നടത്തും. രണ്ട് പരീക്ഷകളും മുഴുവന്‍ സിലബസിനെ അടിസ്ഥാനമാക്കി ആയിരിക്കും നടത്തുക.

2025–26 സെഷന്‍ മുതല്‍ പുതിയ പദ്ധതി നടപ്പാക്കാനാണ് സിബിഎസ്ഇ ഉദ്ദേശിക്കുന്നത്. പുതിയ പാറ്റേണിന്റെ ആദ്യ ബോര്‍ഡ് പരീക്ഷ 2026 ജനുവരിയിലും രണ്ടാമത്തെ ബോര്‍ഡ് പരീക്ഷ 2026 ഏപ്രിലിലും നടക്കും.
പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് രണ്ട് പരീക്ഷകളിലും പങ്കെടുക്കാനുള്ള ഓപ്ഷന്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ രണ്ട് പരീക്ഷകളും എഴുതാം. അല്ലെങ്കില്‍ അവരുടെ സൗകര്യത്തിന് അനുസരിച്ച് ഏതെങ്കിലും ഒരു പരീക്ഷ എഴുതാം. രണ്ട് പരീക്ഷകളും എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഏതിലാണോ മികച്ച മാര്‍ക്ക് ലഭിച്ചത് ആ ഫലം ഉപയോഗിക്കാന്‍ കഴിയും.

പുതിയ സിലബസ് അടിസ്ഥാനമാക്കിയുള്ള 10, 12 ക്ലാസുകളിലെ പുസ്തകങ്ങൾ എത്താൻ രണ്ട് വർഷമെടുക്കും. ഈ പുസ്തകങ്ങൾ 2026–27 സെഷനിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ, 2025–26 ലെ ബോർഡ് പരീക്ഷകൾ പഴയ സിലബസിലും പുസ്തകങ്ങളിലും തന്നെയാവും നടത്തുകയെന്നും സിബിഎസ്ഇ അധികൃതര്‍ പറയുന്നു.

Eng­lish Sum­ma­ry: CBSE Board Exam now twice a year

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.