17 February 2026, Tuesday

Related news

February 17, 2026
January 3, 2026
December 30, 2025
December 22, 2025
December 4, 2025
November 6, 2025
October 17, 2025
October 13, 2025
September 27, 2025
September 13, 2025

​സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
February 17, 2026 9:29 am

​സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം. വിദ്യാർത്ഥികൾ രാവിലെ പത്തിന്‌ മുൻപ്‌ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകാണമെന്ന്‌ സിബിഎസ്‌ഇ നിർദേശിച്ചു. പരീക്ഷ രാവിലെ 10.30ന് ആരംഭിക്കും. പരീക്ഷ ജൂലൈ 15 വരെ നീളും. വിവരങ്ങൾക്ക്‌: https://www.cbse.gov.in സന്ദർശിക്കുക. നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ മുതൽ സിബിഎസ്‍സി പരീക്ഷകൾ നടക്കുന്നത്. ഇ‍ൗ വർഷം മുതലാണ്‌ പത്താം ക്ലാസിൽ രണ്ട്‌ വാർഷിക പരീക്ഷകൾ എന്ന പരിഷ്‌കാരം സിബിഎസ്‌ഇ കൊണ്ടുവന്നത്‌. പരിഷ്‌കാരത്തെ സംബന്ധിച്ച്‌ വിദ്യാർഥികളും അധ്യാപകരും വ്യാപകമായി സംശയം ഉയർത്തിയിരുന്നു. പത്താം ക്ലാസിലെ ആദ്യ പരീക്ഷയിൽ മൂ‍ന്നോ അതിൽ കൂടുതലോ വിഷയങ്ങൾ എഴുതാത്തവർക്ക്‌ രണ്ടാം പരീക്ഷയ്‌ക്ക്‌ അവസരമില്ലെന്ന്‌ സിബിഎസ്‌ഇ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.