
2026 മുതൽ നടപ്പിലാക്കുന്ന രണ്ട് ബോർഡ് പരീക്ഷകളിൽ ആദ്യത്തേതിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ പങ്കെടുക്കൽ നിർബന്ധമാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ആദ്യ പരീക്ഷയിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളിലെങ്കിലും ഹാജരാകാത്ത വിദ്യാർത്ഥികളെ ‘എസൻഷ്യൽ റിപ്പീറ്റ്’ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും ഇവർക്ക് രണ്ടാം പരീക്ഷ എഴുതാൻ അനുവാദമുണ്ടാകില്ലെന്നും സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു.
ആദ്യ പരീക്ഷയിൽ പങ്കെടുക്കാത്തവർക്ക് രണ്ടാം പരീക്ഷ എഴുതാൻ സാധിക്കില്ല. ഇങ്ങനെയുള്ളവർക്ക് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പ്രധാന പരീക്ഷയിൽ മാത്രമേ പിന്നീട് അവസരം ലഭിക്കൂ. അതേസമയം, ആദ്യ പരീക്ഷയിൽ വിജയിച്ചവർക്കും യോഗ്യത നേടിയവർക്കും സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഭാഷാ വിഷയങ്ങൾ എന്നിവയിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താൻ രണ്ടാം പരീക്ഷ ഉപയോഗിക്കാം. ചില കാരണങ്ങളാൽ ആദ്യ പരീക്ഷ എഴുതാൻ സാധിക്കാത്ത കുട്ടികൾക്ക് രണ്ടാം പരീക്ഷയിൽ അവസരം നൽകണമെന്ന് രക്ഷിതാക്കളിൽ നിന്നും മറ്റും അഭ്യർത്ഥനകൾ ഉയർന്ന സാഹചര്യത്തിലാണ് ബോർഡ് ഈ വ്യക്തത വരുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.