4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

സിബിഎസ്ഇ ക്ലസ്റ്റർ അത്ലറ്റിക് മീറ്റ് പൂത്തോട്ട ശ്രീ നാരായണ പബ്ലിക് സ്കൂളിൽ

Janayugom Webdesk
കൊച്ചി
September 20, 2024 5:05 pm

സിബിഎസ്ഇ ക്ലസ്റ്റർ അത്ലറ്റിക് മീറ്റ് 23ന് ശ്രീനാരായണ പബ്ലിക് സ്‌കൂൾ മൈതാനത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ 125-ഓളം സ്‌കൂളുകളിൽ നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
അണ്ടർ 14, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലായി 66 ഇനങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. മീറ്റിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് 3ന് ഹൈബി ഈഡൻ എം പി നിർവ്വഹിക്കും.
സ്‌കൂൾ പ്രിൻസിപ്പൽ പ്രതീത വി പി സ്വാഗതം ആശംസിക്കും. ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ ഡി ഉണ്ണിക്കൃഷ്ണൻ ആദ്ധ്യക്ഷത വഹിക്കും.
വാർത്താ സമ്മേളനത്തിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സീന പി എൻ,സുരേഷ് എം വി,എസ്എൻഡിപിയോഗം ശാഖ സെക്രട്ടറി അരുൺ കെ കെ,അഭിലാഷ് കൊല്ലംപറമ്പിൽ,സനീഷ് കെ എസ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.