സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 93.60 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 87.98 ശതമാനവുമാണ് വിജയം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസില്‍ വിജയശതമാനം 0.65% വർധിച്ചു. കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം. 99.91% വിജയത്തോടെ തിരുവനന്തപുരം ജില്ല മുന്നിലാണ്. 99.04% വിജയത്തോടെ വിജയവാഡ രണ്ടാം സ്ഥാനത്ത് എത്തി. ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയശതമാനം.
ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ് ആണ് ഏറ്റവും പിന്നിൽ. 78.25 ശതമാനമാണ് ഇവിടുത്തെ വിജയശതമാനം. മികച്ച വിജയമാണ് പെൺകുട്ടികൾ നേടിയത്. 91 ശതമാനത്തിന് മുകളിൽ പെൺകുട്ടികൾ വിജയിച്ചു. പത്താം ക്ലാസ് ഫലത്തിലും തിരുവനന്തപുരം മേഖല തന്നെയാണ് ഒന്നാം സ്ഥാനത്ത്. 99.75% സ്വന്തമാണ്. വിജയവാഡ മേഖലയിൽ 99.60%, ചെന്നൈ മേഖലയിൽ 99.30%, ബെംഗളൂരു മേഖലയിൽ 99.26% എന്നിങ്ങനെയാണ് വിജയം. cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം അറിയാം.
English Summary:CBSE Exam Result Declared
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.