പഞ്ചാബിലെ തന്ത്രപ്രധാന മേഖലയില്‍ സിസിടിവി സ്ഥാപിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍. ഡ്രോണുകളുടെയും കള്ളക്കടത്തുകാരുടെയും നീക്കം കർശനമായി നിരീക്ഷിക്കുന്നതിനായാണ് അതിർത്തി ഗ്രാമങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നത്. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ 20 കോടി രൂപ അനുവദിക്കുയും ചെയ്തു.
ഇതിനുപുറമെ ആയുധങ്ങളോ മയക്കുമരുന്നോ കടത്തുന്നുവെന്നതിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഗൗരവ് യാദവ് പ്രഖ്യാപിച്ചു.
English Summary: CCTVs set up in Punjab too: Govt allocates Rs 20 crore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.