
വിവിധ പ്രദേശങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിച്ചു പ്രകോപനം തുടർന്ന് പാകിസ്ഥാൻ ആക്രമണം. ഉറിയിലും പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. എൻ എച്ച് പി സിയുടെ ഓഫീസിന് സമീപവും പാക് ഷെല്ലുകൾ വീണതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, അഖ്‌നൂർ പ്രദേശങ്ങൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ പാകിസ്ഥാൻ ആർമി പോസ്റ്റുകൾ ചെറിയ ആയുധങ്ങളും പീരങ്കികളും ഉപയോഗിച്ച് പ്രകോപനമില്ലാതെ വെടിയുതിർത്തു. നാലിടങ്ങളിൽ പാക് പ്രകോപനമുണ്ടായെന്നും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും കേന്ദ്രം. അതേ സമയം ശക്തമായി തിരിച്ചടിച്ചെന്ന് സേനയും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.