9 December 2025, Tuesday

Related news

December 7, 2025
December 6, 2025
December 4, 2025
November 7, 2025
November 5, 2025
November 4, 2025
November 3, 2025
November 2, 2025
November 1, 2025
October 31, 2025

സുഡാനില്‍ ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍

Janayugom Webdesk
ഖര്‍തും
May 22, 2023 9:28 am

സുഡാനില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ജിദ്ദയില്‍ നടന്ന സമാധാന ചര്‍ച്ചയ്ക്ക് ശേഷമാണ് വെടിനിര്‍ത്തലിന് തീരുമാനമായതെന്ന് അമേരിക്കയും സൗദി അറേബ്യയും അറിയിച്ചു. സൈനിക മേധാവി അബ്ദെല്‍ ഫത്തേഹ് അല്‍ ബുര്‍ഹാന്റെയും അദ്ദേഹത്തിന്റെ മുന്‍ ഡെപ്യൂട്ടിയും എതിരാളിയുമായ മുഹമ്മദ് ഹംദാന്‍ ദഗ്ലൊമിന്റെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് രാത്രി 9.45 മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുക. ഏഴുദിവസത്തേക്കാണ് കരാര്‍ പ്രാബല്യത്തില്‍ വരികയെങ്കിലും രണ്ട് വിഭാഗക്കാരുടെയും സമ്മതപ്രകാരം കരാര്‍ കാലാവധി നീട്ടുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

eng­lish summary;Cease fire in Sudan from today

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.