വെടി നിർത്തൽ താത്കാലികമാണെന്നും ഇസ്രയേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെന്നും ഹമാസിനെ വെല്ലുവിളിച്ച് ബെന്യാമിൻ നെതന്യാഹു.
ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകൾ ശേഷിക്കെയാണ് നെതന്യാഹുവിന്റെ പ്രതികരണം . മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്നു ഹമാസ് വെളിപ്പെടുത്തുതെ കരാറുമായി മുന്നോട്ടു പോകാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഇസ്രയേൽ സമയം രാവിലെ 8.30 നാണ് ബന്ദികളെ കൈമാറനുള്ള ധാരണ. എന്നാൽ ആരെയാണ് കൈമാറുന്നതു എന്നതു സംബന്ധിച്ചുള്ള പട്ടിക ഹമാസ് നൽകിയിട്ടില്ലെന്നും ഇത് കരാർ ലംഘനമാണെന്നും ഇസ്രയേൽ പറയുന്നു. വേണ്ടി വന്നാൽ അമേരിക്കയുടെ സഹായത്തോടെ യുദ്ധം പുഃനരാരംഭിക്കും. ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളേയും തിരികെ രാജ്യത്തിനു വിട്ടു നൽകണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.