22 January 2026, Thursday

ലോക മാതൃഭാഷാദിനാഘോഷം

Janayugom Webdesk
തിരുവനന്തപുരം
February 22, 2025 3:00 pm

പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനാഘോഷം സംഘടിപ്പിച്ചു.മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ചീഫ്സെക്രട്ടറി വി പി ജോയി പറഞ്ഞു. എസ് ഗോപിനാഥ്‌ അദ്ധ്യക്ഷനായ ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതം പറഞ്ഞു. ജി ശ്രീറാം സ്മരണാഞ്ജലി ആലപിച്ചു. ഡോ സി ഉദയകല, അനന്തപുരം രവി, ഡോ ജി രാജേന്ദ്രൻ പിള്ള എന്നിവർ ആശംസയും ജി വിജയകുമാർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വഞ്ചിയൂർ കമലാത്മിക ഗ്രൂപ്പ് അവതരിപ്പിച്ച തിരുവാതിര, അജയ് വെള്ളരിപ്പണ നയിച്ച ഗാനാമൃതം, കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കാവ്യാഞ്‌ജലി, സി എൻ സ്നേഹലതയുടെ ഭാഷാ കൈരളി എന്ന കഥാപ്രസംഗം എന്നിവ നടന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.