25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026

കാല്‍നടയാത്രക്കാരിയുടെ തലയിലേക്ക് വാഹനത്തില്‍നിന്ന് സിമന്റ് മിക്‌സര്‍ വീണു; സ്ത്രീക്ക് ഗുരുതര പരിക്ക്

Janayugom Webdesk
കന്യാകുമാരി
January 29, 2023 7:09 pm

വാഹനത്തില്‍നിന്ന് സിമന്റ് മിക്‌സര്‍ യന്ത്രം നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരിയുടെ തലയിലേക്ക് വീണ് ഗുരുതര പരിക്ക്. കൂടെയുണ്ടായിരുന്ന മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി കുളത്തുറയിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

റോഡിന്റെ അരികിലൂടെ നടന്നുവരികയായിരുന്നു സ്ത്രീയും മകളും. ഇതിനിടെ എതിരേ വന്ന വാഹനത്തില്‍ ഘടിപ്പിച്ച് കൊണ്ടുപോവുകയായിരുന്ന സിമന്റ് മിക്‌സര്‍ യന്ത്രം ഇവരുടെ മേലേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കളയിക്കാവിള പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.