
ടൈഗർ ഷ്രോഫ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ബാഗി 4’ ന് സെൻസർ ബോർഡ് 23 വിഷ്വൽ കട്ടുകൾ നിർദേശിച്ചു. സംവിധായകൻ എ ഹർഷയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. രക്തച്ചൊരിച്ചിലും അക്രമരംഗങ്ങളും കൂടുതലായുള്ള ഭാഗങ്ങൾ ഒഴിവാക്കിയ ശേഷം ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയത്. ചിത്രത്തിന് വിഷ്വൽ കട്ടുകൾക്ക് പുറമെ ഓഡിയോ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ട്രെയ്‌ലറിൽ കണ്ടതുപോലെ തന്നെ, അക്രമം നിറഞ്ഞ ദൃശ്യങ്ങൾക്കാണ് സെൻസർ ബോർഡ് മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടത്. സെപ്റ്റംബർ 5നാണ് ചിത്രത്തിൻറെ ആഗോളതലത്തിലുള്ള റിലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.