സിനിമയിലെ വയലൻസ് വിഷയത്തിൽ സെൻസർ ബോർഡ് ആണ് തീരുമാനം എടുക്കേണ്ടതെന്ന് ഫിലിം ചേംബർ. സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കുമെന്നതിൽ സംശയമില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ് പറഞ്ഞു. ജൂൺ ഒന്നിന് സിനിമാ സമരം നടത്തും, അതിൽ മാറ്റമില്ല. എന്നാൽ സിനിമാ മേഖലയിലെ വിവിധ വിഷയങ്ങളിലെ തർക്കങ്ങളെ സംബന്ധിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി പത്താം തീയതിക്ക് ശേഷം ചർച്ച നടത്താനും ഫിലിം ചേംബർ തീരുമാനിച്ചു.
അതിന് ശേഷം ആയിരിക്കും സൂചനാ പണിമുടക്കിൽ തീരുമാനം എടുക്കുക. സിനിമാ സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാരുമായി നടത്തുന്ന ചർച്ചയിൽ നികുതി അടക്കമുള്ള കാര്യങ്ങൾ ഉന്നയിക്കും. ഇതിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സൂചനാ പണിമുടക്ക് നടത്തുമെന്നാണ് ഇപ്പോൾ ഫിലിം ചേംബർ അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.