
രാജ്യം സെൻസസ് നടപടികളിലേക്ക് കടക്കുന്നു. സെൻസസ് 2027ന്റെ ആദ്യ ഘട്ടമായ കെട്ടിടങ്ങളുടേയും വീടുകളുടേയും പട്ടിക തയ്യാറാക്കൽ ഈ വർഷം ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചയിക്കുന്ന പ്രത്യേക 30 ദിവസത്തെ കാലയളവിലായിരിക്കും നടപടികൾ പൂർത്തിയാക്കുക. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ഒന്നാം ഘട്ടമായ ഭവന പട്ടികപ്പെടുത്തലും ഭവന സെൻസസും 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും. ജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനും ഇത്തവണ അവസരമുണ്ട്. വീടുകളിൽ നേരിട്ടെത്തിയുള്ള കണക്കെടുപ്പിന് മുൻപായി 15 ദിവസത്തെ സമയം പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ നൽകും. ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്തവണത്തേത്. ഏകദേശം 30 ലക്ഷം ഉദ്യോഗസ്ഥർ ആൻഡ്രോയിഡ്, ഐ ഒ എസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചായിരിക്കും വിവരശേഖരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.