12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 3, 2024
July 31, 2024
July 17, 2024
February 7, 2024
October 1, 2023
July 18, 2023
May 5, 2023
January 21, 2023
January 17, 2023

കേരളം ഇന്ത്യയില്‍ അല്ലെന്നപോലെയാണ് കേന്ദ്രം പ്രവൃത്തിക്കുന്നത്: ചിറ്റയം ഗോപകുമാര്‍

Janayugom Webdesk
റാന്നി
July 31, 2024 10:48 am

കേരളം ഇന്ത്യയില്‍ അല്ലെന്ന പോലെയാണ് കേന്ദ്രം പ്രവൃത്തിക്കുന്നതെന്നും കേന്ദ്രബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ജോയിന്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം റാന്നിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രണ്ടു സഹമന്ത്രിമാർ ഉണ്ടായിട്ടും കേരളത്തിനായി ഇടപെട്ടില്ല. ടൂറിസം മേഖലയിലും ഒരു പദ്ധതിയും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തത് ശത്രുതാ മനോഭാവത്തോടെ കാണുന്നതു കൊണ്ടാണ്‌. എയിംസ് അടക്കം കേരളം പ്രതീക്ഷിച്ച പദ്ധതികൾക്ക്‌ ഒരു പരിഗണനയും നൽകാത്ത ബജറ്റിനെതിരെ ജീവനക്കാരും കേരള ജനത ഒന്നാകെയും പ്രതികരിക്കണമെന്നും അദേഹം പറഞ്ഞു.ജീവനക്കാരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുകയാണ് വേണ്ടത്. എന്നാൽ കേരള സംസ്ഥാനത്തെ തീർത്തും അവഗണിച്ച കേന്ദ്ര ബഡ്ജറ്റ് ഇതിന് തടസം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബഡ്ജറ്റിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേർഡ് പെൻഷൻ പ്രഖ്യാപിച്ചത് ജോയിൻ്റ് കൗൺസിലിൻ്റെ വിജയമാണെന്നും ചിറ്റയം പറഞ്ഞു.ജില്ലാ പ്രസിഡന്‍റ് ആര്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ അസി.സെക്രട്ടറിമാരായ പി.ആര്‍ ഗോപിനാഥന്‍,അഡ്വ. കെ.ജി രതീഷ് കുമാര്‍,സംഘാടക സമതി ചെയര്‍മാന്‍ ജോജോ കോവൂര്‍, ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍ കൃഷ്ണകുമാര്‍,ആര്‍ രമേശ്, സംസ്ഥാന ട്രഷറര്‍ പി.എസ് സന്തോഷ് കുമാര്‍, മാത്യു വര്‍ഗീസ്,എ ഗ്രേഷ്യസ്, ജില്ലാ സെക്രട്ടറി ജി അഖില്‍, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, എന്‍ സോയാമോള്‍, പി.എസ് മനോജ് കുമാര്‍, എ ഷാജഹാന്‍, ലിസി ദിവാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആർ. മനോജ്‌ കുമാർ, ജെ. സിനി,കെ. അനുരാജ്, വി. പ്രസാദ്, സി.എസ് നിത്യ എന്നിവരടങ്ങിയ പ്രസീഡിയവും, എന്‍ കൃഷ്ണകുമാര്‍, ആര്‍ രമേശ്, കെ. പ്രദീപ് കുമാര്‍, എന്‍ സോയാമോള്‍, മാത്യു വര്‍ഗീസ്, ആര്‍ മനോജ് കുമാര്‍, ജി അഖില്‍, പി.എസ് മനോജ് കുമാര്‍ എന്നിവടങ്ങിയ സ്റ്റിയറിംങ് കമ്മറ്റിയും ചേര്‍ന്ന് സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ജെ.സിനി,അനുശോചന പ്രമേയം എ ഷാജഹാന്‍ എന്നിവര്‍ അവതരിപ്പിച്ചു.സംഘടനാ റിപ്പോര്‍ട്ട് പി എസ് സന്തോഷ് കുമാറും,പ്രവര്‍ത്തന റിപ്പോര്‍ട്ട് ജി അഖിലും വരവു ചിലവും കണക്കും പി.എസ് മനോജ് കുമാറും അവതരിപ്പിച്ചു.

Eng­lish Sum­ma­ry: Cen­ter acts as if Ker­ala is not in India: Chit­tayam Gopakumar

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.