28 December 2025, Sunday

Related news

December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 22, 2025
December 19, 2025

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് ഫാസിസ്റ്റ് ആശയങ്ങള്‍: ബിനോയ് വിശ്വം എംപി

Janayugom Webdesk
ആലപ്പുഴ
October 27, 2023 10:47 am

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് ഫാസിസ്റ്റ് ആശയങ്ങളാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. മാരാരിക്കുളം രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രഭരണത്തിലൂടെ പുറത്തുവരുന്നത് ഹിന്ദുത്വത്തിന്റെ ശബ്ദമാണ്. ബിജെപി മുന്നോട്ട് വെയ്ക്കുന്ന ഹിന്ദുത്വം എന്ന ആശയത്തിന് ഹിന്ദുമതവുമായി ബന്ധമുണ്ടെന്ന് ശുദ്ധാത്മാക്കള്‍ക്ക് തോന്നാം. എന്നാല്‍ ഹിന്ദുമതത്തിലെ മതപരമായ വിശ്വാസവുമായി ഒന്നും തന്നെ ഹിന്ദുത്വത്തിന് ബന്ധമില്ല. 

തെരഞ്ഞെടുപ്പ് കാലത്ത് മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് ഹിന്ദുത്വം എന്ന ആശയം ബിജെപി മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഫാസിസ്റ്റ് ആശയങ്ങള്‍ നടപ്പാക്കുന്ന ബിജെപി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും അകലുകയാണ്.
ബിജെപിയും കോണ്‍ഗ്രസും ഓരേ തൂവല്‍പക്ഷികളാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും കോണ്‍ഗ്രസിന്റെ പരോക്ഷ പിന്തുണ അവര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അപകടത്തിലാക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ സമരം അനിവാര്യാണ്. വര്‍ഗീയത രാജ്യത്ത് വളര്‍ത്തുന്നതിലൂടെ സംഘപരിവാര്‍ സംഘടനകള്‍ക്ക് പല ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Cen­ter Govt Imple­ment­ing Fas­cist Ideas: Binoy Vish­wam MP

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.