
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അതിന്റെ പാരമ്യത്തിൽ എത്തിയത് കഴിഞ്ഞ പത്തുവർഷമാണെന്നും അതിനെ ചോദ്യം ചെയ്യാതെ ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു എന്ന തരത്തിൽ കളിയാക്കുകയാണ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ ശ്രമിച്ചതെന്നും മധ്യമേഖല ജാഥ അംഗം കെ കെ ശൈലജ.എന്നാൽ ഇതിനെ മറികടന്ന് സർക്കാർ ആനുകൂല്യങ്ങൾ നൽകിയതോടെ അമിതമായി കടം വാങ്ങുന്നുവെന്നായി ആരോപണം .എന്നാൽ ഓരോ അഞ്ചുവർഷത്തിലും സഞ്ചിത കടം അഞ്ചിരട്ടിയാവുന്ന രീതി മാറിക്കഴിഞ്ഞതായി ശൈലജ പറഞ്ഞു. വരുമാന ചിലവിന്റെ 34 ശതമാനം സാമൂഹിക സേവനങ്ങൾക്ക് മാറ്റിവെച്ച സർക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 62 ശതമാനം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് .കേന്ദ്ര സർക്കാർ കൈവിട്ട തൊഴിലുറപ്പു പദ്ധതിയെ സംസ്ഥാന സർക്കാർ ഏറെയെടുക്കുകയും ആയിരം കോടി വകയിരുത്തുകയും ചെയ്തതായും ശൈലജ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.