7 December 2025, Sunday

Related news

November 3, 2025
October 3, 2025
October 2, 2025
September 16, 2025
September 2, 2025
July 31, 2025
July 20, 2025
July 20, 2025
July 19, 2025
July 16, 2025

വയനാട് ദുരന്തബാധിതരെ കേന്ദ്രം അപമാനിക്കുന്നു: എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
October 3, 2025 10:14 pm

ആവശ്യപ്പെട്ട ധനസഹായം നല്‍കാതെ വയനാട് ദുരന്ത ബാധിതരെ കേന്ദ്രസര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 2162.05 കോടി ധനസഹായം ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ദുരന്തംനടന്ന് ഇത്രയും കാലത്തിന് ശേഷം വെറും 260.56 കോടിയാണ് കേന്ദ്രം സഹായമായി നല്‍കുവാന്‍ തീരുമാനിച്ചത്. കേരളത്തിലെ ജനങ്ങളോട് കേന്ദ്രം കാണിക്കുന്ന വിവേചനമെത്രത്തോളമാണ് എന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ആര്‍എസ്എസ് തപാല്‍ സ്റ്റാമ്പും നാണയങ്ങളും രാജ്യത്തിന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. ആർഎസ്എസ് പ്രചരണ ഉപാധിയായി കേന്ദ്ര സർക്കാരിനെ ഉപയോഗിക്കുന്നു. ഖജനാവ് ഉപയോഗപ്പെടുത്തി തീവ്ര ഹിന്ദുത്വ അജണ്ട കൈകാര്യം ചെയ്യുന്ന സംഘ്പരിവാര്‍ വിഭാഗത്തിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയരണം.

ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ സമ​ഗ്രമായ അന്വേഷണം വേണം. പരാതി ഉന്നയിച്ച പോറ്റി നടത്തിക്കൊണ്ടിരിക്കുന്ന നിരവധി ചെയ്തികൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. എല്ലാ ആരോപണങ്ങളിലും ഫലപ്രദമായ അന്വേഷണം നടക്കണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.