തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കുറച്ച പാചക വാതക വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കേന്ദ്രം കുത്തനെ കൂട്ടി. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയതോടെ സിലിണ്ടറിന് 2,009 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. വിവിധ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. ഉക്രയ്‌ൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ വില വീണ്ടും കൂട്ടുകയായിരുന്നു.
English Summary: Center raises prices for LPG cylinders; 2009 Rs
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.