24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024

അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനാവില്ലെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2023 8:48 am

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. അസമിലെ അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എയുടെ ഭരണഘടനാ സാധുത പരിശോധിക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
ഈ വ്യവസ്ഥ പ്രകാരം 17,861 പേര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്രം അറിയിച്ചു. 2023 ഒക്ടോബര്‍ 31ലെ വിദേശികളുടെ ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ച് 1966–1971 വരെ ഇന്ത്യയിലെത്തിയതില്‍ 32,381 പേരെ വിദേശികളായി കണ്ടെത്തിയതായും കേന്ദ്രം അറിയിച്ചു. 

2017 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ 14,346 വിദേശികളെ നാടുകടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. 100 ഫോറിന്‍ ട്രിബ്യൂണലുകള്‍ നിലവില്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 2023 ഒക്ടോബര്‍ 31 വരെ 3.34 ലക്ഷത്തിലധികം കേസുകളും ഒക്ടോബര്‍ 31 വരെ 97,714 കേസുകളും തീര്‍പ്പാക്കിയതായി കേന്ദ്രം പറഞ്ഞു. ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ പ്രകാരം 2023 ഡിസംബര്‍ ഒന്നിലെ കണക്കനുസരിച്ച് ഗുവാഹട്ടി ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 8,461 ആണ്. അസം പൊലീസിന്റെ പ്രവര്‍ത്തനം, അതിര്‍ത്തികളില്‍ വേലി കെട്ടല്‍, അതിര്‍ത്തി പട്രോളിങ്, നുഴഞ്ഞുകയറ്റം തടയാന്‍ സ്വീകരിച്ച മറ്റ് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Cen­ter says it can­not col­lect infor­ma­tion on ille­gal immigrants

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.