22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ കേന്ദ്രം തുരങ്കം വയ്ക്കുന്നു: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
October 6, 2024 10:12 pm

സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ ക്ഷേമവികസന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ ദക്ഷിണമേഖലാ ക്യാമ്പിന്റെ രണ്ടാംദിനം ജനകീയ സർക്കാരും ജനപക്ഷ കേരളവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

പ്രകൃതിദുരന്തത്തിൽ അവശത അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചൊരിഞ്ഞതല്ലാതെ അർഹമായ കേന്ദ്രസഹായം നല്‍കാത്തത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടന, സംഘാടനം, ഭാവിരേഖ എന്ന വിഷയത്തിൽ ജോയിന്റ് കൗണ്‍സില്‍ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും പുതിയ കാലത്തെ നേതൃത്വം എന്ന വിഷയത്തിൽ ഭാരതീയ വിദ്യാഭവൻ (ജേർണലിസം) പ്രിൻസിപ്പാൾ പ്രസാദ് നാരായണനും ക്ലാസുകൾ നയിച്ചു.
സിപിഐ കോവളം എൽസി സെക്രട്ടറി മുട്ടയ്ക്കാട് വേണു, ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.