ദേശീയ പാതയ്ക്ക് അഭിമുഖമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും പ്രവേശന പാത ഒരുക്കുന്നതിനും കേന്ദ്ര ഉപരിതല ഹൈവേ മന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി പുറപ്പെടുവിച്ചു. ഇന്ധന ബങ്കുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് പുതിയ നിബന്ധന ബാധകമാണ്. ദേശീയ പാതയിലെ സുഗമമായ വാഹന ഗതാഗതത്തിന് തടസ്സം വരുന്ന വിധത്തില്‍ ദേശീയ പാതയിലേക്ക് സര്‍വ്വീസ് റോഡില്‍ നിന്ന് വാഹനം പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് നിര്‍മ്മിച്ച കവാടങ്ങളിലൂടെ മാത്രമേ ഇനി പ്രവേശിക്കാനാകൂ.
ഇതുപ്രകാരം ജില്ലയില്‍ ദേശീയ പാത 66 കടന്നു പോകുന്ന ചാവക്കാട്, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റികള്‍, എടത്തിരുത്തി, ഏങ്ങണ്ടിയൂര്‍, കടപ്പുറം, കൈപ്പമംഗലം, മതിലകം, നാട്ടിക, ഒരുമനയൂര്‍, പെരിഞ്ഞനം, പോര്‍ക്കുളം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ശ്രീനാരായണപുരം, തളിക്കുളം, വാടാനപ്പള്ളി, വലപ്പാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് ദേശീയ പാത പ്രവേശന കവാട അനുമതി (ആക്‌സിസ് പെര്‍മിറ്റ്) ആവശ്യമാണ്.
കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേസിന്റെ വെബ്സൈറ്റില്‍ ആര്‍ഡബ്ല്യു-എന്‍എച്ച്-33032/01/2017എസ്&ആര്‍(ആര്‍) പേജ് സന്ദര്‍ശിച്ചാല്‍ ഇതുസംബന്ധിച്ച വിശദ വിവരം ലഭിക്കും. ദേശീയപാത പ്രോജക്റ്റ് ഡയറക്ടര്‍ക്കോ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കോ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
English Summary: Center with new guidelines for national highway access
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.