ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ കേന്ദ്ര സഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദർശിച്ച് നിവേദനം നൽകും . ഉരുൾ പൊട്ടലുണ്ടായ വയനാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി കേന്ദ്ര സഹായം ഉറപ്പ് നൽകിയിരുന്നു. 200 കോടി രൂപയുടെ സഹായമായിരിക്കും കേരളം ആവശ്യപ്പെടുക. കൽപറ്റയിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്ര സഹായം നൽകുവാനായി വിശദമായ നിവേദനം നല്കാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു . ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിൽ 416 പേരാണ് മരിച്ചത് . കേരളത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത് . 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.