
കുവൈറ്റിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഐതിഹാസികമായ തുടക്കം. രാജ്യത്തിന്റെ 65-ാമത് ദേശീയ ദിനത്തിന്റെയും 35-ാമത് വിമോചന ദിനത്തിന്റെയും ഭാഗമായുള്ള ആഘോഷങ്ങൾക്ക് പതാക ഉയർത്തൽ ചടങ്ങോടെ ബയാൻ കൊട്ടാരത്തിൽ തുടക്കമായി. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും പതാക ഉയർത്തൽ ചടങ്ങ് നടന്നു. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ, ഭരണഘടനാ കോടതി തലവൻ ഡോ. ആദൽ മജീദ് ബൂർസ്ലി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.രാജ്യത്തോടുള്ള സ്നേഹവും ഐക്യവും പുതുക്കുന്ന ഈ പതാക ഉയർത്തൽ ചടങ്ങ് ജനമനസ്സുകളിൽ ദേശീയബോധം ഊട്ടിയുറപ്പിക്കുന്നതാണ്.
രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.