
ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ഡാറ്റ വിശകലനത്തിനായി അഡ്വാന്‍സ്ഡ് കമ്പ്യൂട്ടേഷണല്‍ സോഫ്റ്റ്വെയര്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയപരിശീലന പരിപാടിക്ക് തുടക്കമായി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി കൊച്ചിയിലെ വില്ലിംഗ്ഡണ്‍ ഐലന്‍ഡിലുള്ള ഐസിഎആര്‍-സിഐഎഫ്ടി ആസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്. ഐസിഎആര്‍-സിഐഎഫ്ടി ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 14ന് സമാപിക്കും. ഐസിഎആര്‍-സിഐഎഫ്ടിയുടെ നോര്‍ത്ത് ഈസ്റ്റ് സ്‌കീമിന് കീഴിലായാണ് ട്രെയിനിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഫിഷറീസ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ആണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട നൂതന സോഫ്റ്റ്വെയറുകളെക്കുറിച്ചും ആപ്ലിക്കേഷനുകളെക്കുറിച്ചും ഈ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ലഭ്യമാകുമെന്നും ഐസിഎആര്‍-സിഐഎഫ്ടി ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.