കൊളീജിയം വിഷയത്തില്‍ സുപ്രീം കോടതിക്കെതിരെ ആക്രമണം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതി ഭരണഘടനയെ ഹെെജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന മുന്‍ ഹെെക്കോടതി ജഡ്ജി നടത്തിയ പ്രസ്താവന വീണ്ടും ഉയര്‍ത്തിക്കാട്ടി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. ഡല്‍ഹി ഹെെക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍ എസ് സോധി ഒരു അഭിമുഖത്തിനിടെയാണ് സുപ്രീം കോടതി ഭരണഘടനയെ ഹൈജാക്ക് ചെയ്തെന്ന പരാമര്‍ശം നടത്തിയത്. കൊളീജിയം വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരമുണ്ടെന്നും സോധി പറഞ്ഞിരുന്നു. ഇത് ഒരു ജഡ്ജിയുടെ ശബ്ദമാണെന്നും ഭൂരിഭാഗം ആളുകള്‍ക്കും സമാനമായ വിവേകപൂര്‍ണമായ കാഴ്ചപ്പാടാണുള്ളതെന്നും സോധിയുടെ അഭിമുഖം പങ്കുവച്ചുകൊണ്ട് റിജിജു പ്രതികരിച്ചു.
ഭരണഘടനയുടെ വ്യവസ്ഥകളും കല്പനകളും അവഗണിക്കുകയും തങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളിലാണെന്ന് കരുതുകയും ചെയ്യുന്ന ചുരുക്കം ചിലര്‍ മാത്രമേയുള്ളുവെന്നും സുപ്രീം കോടതിയെ നേരിട്ട് പരാമര്‍ശിക്കാതെ റിജിജു ട്വീറ്റ് ചെയ്തു. കൊളീജിയം വിഷയവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ച് നല്‍കിയ താക്കീതുകള്‍ അവഗണിച്ചാണ് റിജിജു സുപ്രീം കോടതിക്കെതിരെ വീണ്ടും പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതി കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കത്ത് വെളിപ്പെടുത്തിയതിന്റെ പേരിലും തര്‍ക്കം മുറുകിയിട്ടുണ്ട്. നിയമനത്തിലെ എതിര്‍പ്പുകള്‍ പരസ്യമാക്കാതിരിക്കുക, ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ പരിശോധിക്കുന്ന ഇന്റലിജൻസ് ഏജൻസികളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുക എന്നത് സ്വാതന്ത്ര്യലബ്ധി മുതൽ പിന്തുടരുന്ന രീതിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് കേന്ദ്രവുമായുള്ള ആശയവിനിമയം പരസ്യമാക്കിയ നടപടി അസാധാരണമായിരുന്നു. നാലുദിവസത്തെ ആലോചനയ്ക്ക് ശേഷമാണ് സുപ്രീം കോടതി ഈ വിഷയത്തില്‍ തീരുമാനം കെെക്കൊണ്ടതെന്നാണ് സൂചന.
English Summary: central government against supreme court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.