എഎപിനേതാവും, മുന്‍മന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരെ പുതിയ കേസുമായി കേന്ദ്ര സര്‍ക്കാര്‍. തട്ടിപ്പ് കേസിലെ പ്രതിക്ക് ജയിലില്‍ സൗകര്യമൊരുക്കാന്‍ ഇടപെട്ടെന്നാണ് പരാതി.സിബിഐ അന്വേഷണം ആരംഭിച്ചു.തട്ടിപ്പുകേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സുകേഷ് ചന്ദ്രശേഖറിന് മികച്ച സൗകര്യങ്ങളൊരുക്കാന്‍ സത്യേന്ദ്ര ജയിന്‍ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
ഡല്‍ഹിയിലെ തിഹാര്‍, രോഹിണി, മണ്ഡോലി ജയിലുകളില്‍ തനിക്ക് സൗകര്യമൊരുക്കാന്‍ പല തവണകളായി സത്യേന്ദ്ര ജയിന് പണം നല്‍കിയെന്ന തട്ടിപ്പുകാരനായ സുകേഷ് ചന്ദ്രശേഖര്‍ പരാതി നല്‍കിയിരുന്നു.2018നും 2021ഉം ഇടയില്‍ നടന്ന കേസിലാണ് സിബിഐ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
നിലവില്‍ മദ്യനയക്കേസില്‍ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായര്‍ എന്നിവരും തിഹാര്‍ ജയിലിലുണ്ട്. അതേസമയം കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഭാര്യ സുനിതയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിക്കുന്ന നടപടിയും ബിജെപി തുടരുകയാണ്. സുനിത മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടുതുടങ്ങിയെന്ന് രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു. റാബറി ദേവിയാണ് റോള്‍ മോഡലെന്നുമാണ് ബിജെപിയുടെ പരിഹാസം.
English Summary:
Central government again against AAP leader Satyendra Jaya
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.