
ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം. ലഡാക്കിന് ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ സംസ്ഥാന പദവിയോ നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതിന് പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകുന്നതിന്റെ ഭാഗമായി ലഡാക്കിൽ പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും.
ഈ നിർദ്ദേശം പ്രകാരം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ (എൽഎഎച്ച്ഡിസി) ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കും. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക അവകാശങ്ങൾ ഒന്നും ഉണ്ടാകില്ല. കേന്ദ്രസർക്കാറിന്റെ തീരുമാനം എൽഎബിയും കെഡിഎയും തള്ളികളഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം സർക്കാറിന്റെ വെറും പ്രഹസനമാണെന്നാണ് ഇരുപാർട്ടികളും പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.