6 January 2026, Tuesday

തെരഞ്ഞെടുപ്പുകൾ കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു: ടീസ്റ്റ സെതൽവാദ്

Janayugom Webdesk
തൃശൂർ
October 16, 2024 8:40 am

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ സംശയവും ദുരൂഹതയും ഉണർത്തുന്നുവെന്നും ഭരണകക്ഷിയോട് അമിതവിധേയത്വം പുലർത്തുന്നുവെന്നും മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെതൽവാദ്. “ഫെഡറലിസം, ഭാഷാനീതി, ബഹുസ്വരത: ഫാസിസത്തിനെതിരായ ഭരണഘടനാപ്രതിരോധം” എന്ന വിഷയത്തിലായിരുന്നു അവരുടെ പ്രഭാഷണം. പ്രൊഫ.വി.അരവിന്ദാക്ഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അവർ. 

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെ, ഏകപക്ഷീയമായി, യുക്തിരഹിതമായി നടത്തിയ ഒന്നായിരുന്നു. വോട്ടിങ്ങിന്റെ കണക്ക് യഥാസമയം പുറത്തുവിടുന്നില്ല. പതിവിന് വിരുദ്ധമായി വോട്ടിങ്ങിന്റെ എണ്ണത്തിന്പകരം ശതമാനക്കണക്ക് ആണ് പുറത്തുവിടുന്നത്. ഭരണഘടനാവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും അരങ്ങ് വാഴുന്ന ഭരണമാണിത് എന്നവർ ചൂണ്ടിക്കാട്ടി. വൈവിധ്യവും ബഹുസ്വരതയുമുള്ള ഇന്ത്യയെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന നിലയിലേക്ക് മാറ്റുവാനുള്ള ശ്രമമാണെന്ന് അവർ പറഞ്ഞു. 2024ലെ പ്രൊഫ.വി.അരവിന്ദാക്ഷൻ സ്മാരക പുരസ്കാരം മുൻ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി ടീസ്റ്റയ്ക്ക് സമ്മാനിച്ചു.
ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പ്രൊഫ.വി.അരവിന്ദാക്ഷനെ അനുസ്മരിച്ചു. കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിൽവിജയികളായ ശ്രേയ ശ്രീകുമാർ, ജിഫിൻ ജോർജ്, ടി.പി.അമ്പിളി എന്നിവർക്ക് സമ്മാനവിതരണം നടത്തി.

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.