8 February 2026, Sunday

Related news

February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
February 2, 2026

കേന്ദ്രസര്‍ക്കാര്‍ അവഗണ; എല്‍ഡിഎഫ് പ്രതിഷേധം നാളെ

Janayugom Webdesk
മലപ്പുറം
March 16, 2025 11:15 am

കേന്ദ്ര സർക്കാർ ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് നാളെ ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ എല്‍ഡിഎഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തും. നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തുന്ന മാർച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. മങ്കട പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, പെരിന്തൽമണ്ണ ടൗൺ പോസ്റ്റ് ഓഫീസിന് മുന്നിലെ സമരം സിപിഐ എം) സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്, മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം സിപിഐ(എം) ജില്ലാ സെക്രട്ടറി വി പി അനിലും ഉദ്ഘാടനം ചെയ്യും. 

തിരൂർ ഇൻകംടാക്സ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, വണ്ടൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടക്കുന്ന സമരം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പി എം ജോണി, മഞ്ചേരി പോസ്റ്റൽ സുപ്രണ്ട് ഓഫീസ്ന് മുന്നിൽ നടക്കുന്ന സമരം ജെഡിഎസ് നേതാവ് കെ വി ബാലസുബ്രഹ്മണ്യനും, താനൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ എൻസിപിഎസ് സ്റ്റേറ്റ് സെക്രട്ടറി ടി എൻ ശിവശങ്കരനും, കൊണ്ടോട്ടി പോസ്റ്റ് ഓഫീസിനു മുൻപിൽ ആർജെഡി ജില്ലാ പ്രസിഡന്റ് അഡ്വ. എം ജനാർദ്ദന്‍, വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ജോസ് വർഗീസും അരീക്കോട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. പി പി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. പൊന്നാനി ചന്തപ്പടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം വി പി സക്കറിയയും എടപ്പാൾ പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം ഇ ജയനും, ചെമ്മാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം വി എം ഷൗക്കത്തും യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം വി ശശികുമാറും ഉദ്ഘാടനം ചെയ്യും. വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിലെ സമരം കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ജോസ് വർഗ്ഗീസും വേങ്ങര പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം ഐഎൻഎൽ നേതാവ് ഒ ഷംസു ഉദ്ഘാടനം ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.