കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. കാക്കനാടുള്ള റീജിയണൽ ലേബർ കമ്മിഷണർ ഓഫിസിലെ അസിസ്റ്റന്റ് ലേബർ കമ്മിഷണർ ഉത്തർപ്രദേശ് സ്വദേശി അജീറ്റ് കുമാറാണ് പിടിയിൽ ആയത്. ജില്ലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ ആദ്യമായാണ് വിജിലന്‍സ് പിടികൂടുന്നത്.
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയിലേക്ക് ജോലിക്ക് പ്രവേശിപ്പിക്കാനുള്ള എൻട്രി പാസിനുവേണ്ടിയുള്ള മൈഗ്രന്റ് ലൈസൻസിനായി അപേക്ഷ നൽകിയിട്ടും പാസ് നൽകാത്തതിനെ തുടർന്ന് അസിസ്റ്റന്റ് ലേബർ കമ്മിഷണറായ അജീറ്റ് കുമാറിനെ നേരിൽ കണ്ടപ്പോൾ പാസ്സ് അനുവദിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും മുൻപും കിട്ടിയ പരാതികളെ തുടർന്ന് മൂന്നുമാസമായി നിരീക്ഷണത്തിൽ ആയിരുന്ന അജിറ്റ് കുമാർ പരാതിക്കാരൻ നിന്നും ഇരുപതിനായിരം രൂപ വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘം ഓഫീസിൽ വച്ച് പിടികൂടുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.