22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

കേന്ദ്രസര്‍ക്കാര്‍ നയം: രാജ്ഭവന് മുന്നിൽ എൽഡിഎഫ് സത്യഗ്രഹം 21 ന്

Janayugom Webdesk
തിരുവനന്തപുരം
September 17, 2023 8:48 am

കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽ നിന്നും പിൻമാറണമെന്നുമാവശ്യപ്പെട്ട് രാജ്ഭവന് മുന്നിൽ 21 ന് എൽഡിഎഫ് സത്യഗ്രഹം നടക്കും. മുന്നണി സംസ്ഥാന നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും 21 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു. 

കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം അതിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകുന്നില്ല. അന്ധമായ രാഷ്ട്രീയ നിലപാടും കേന്ദ്രസർക്കാരിനോടുള്ള വിധേയത്വവുമാണ് പ്രതിപക്ഷ നിലപാടിന് പിന്നിലെന്ന് ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതും കേരളത്തോടുള്ള പ്രതികാര മനോഭാവമായേ കാണാൻ കഴിയൂ. സമരം വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്നും എല്‍ഡിഎഫ്‌ കണ്‍വീനര്‍ അഭ്യർത്ഥിച്ചു. 

Eng­lish Sum­ma­ry: Cen­tral gov­ern­ment pol­i­cy: LDF Satya­gra­ha in front of Raj Bha­van on 21st

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.